തൃശൂർ: അന്താരാഷ്ട്ര ഒളിന്പിക് ദിനത്തോടനുബന്ധിച്ച് ജില്ലാ ഒളിന്പിക് അസോസിയേഷൻ സം ഘടിപ്പിച്ച ഹൈസ്കൂൾ വിദ്യാർഥികൾക്കായുള്ള ജില്ലാതല ഒളിന്പിക്സ് ക്വിസ് മത്സരം വി.കെ. എൻ. മേനോൻ ഇൻഡോ ർ സ്റ്റേഡിയത്തിൽ നടന്നു.
സമ്മാനദാനം ഒളിന്പ്യൻ പി.ആർ. ശ്രീജേഷ് നിർവഹിച്ചു. ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് സി. സുമേഷ് ഉദ്ഘാടനം ചെയ്തു. ഒളിന്പ്യൻ വി.കെ. വിസ്മയ, സംസ്ഥാന സ്കൂൾ സ്പോർട്സ് കോഓർഡിനേറ്റർ അജിത്ത് വർഗീസ് എന്നിവർ മുഖ്യാതിഥികളായി. ഒളിന്പിക് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ. സ്റ്റാലിൻ റാഫേൽ, ജില്ലാ വൈസ് പ്രസിഡന്റ് ജോയ് വർഗീസ്, സെക്രട്ടറി കെ.ആർ. സുരേഷ്, ജില്ലാ സ്പോർട്സ് കൗണ്‍സിൽ വൈസ് പ്രസിഡന്റ് അഖിൽ അനിരുദ്ധൻ, ട്രഷറർ വി.സി. വിനോദ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ. ജി. ശിവജി, കെ. എൽ. മഹേഷ്, എബനേസർ ജോസ് എന്നിവർ പ്രസംഗിച്ചു.